ലോകം കോറോണ ഭീതിയിൽ, ദുബായ് കെ എം സി സി ജാഗ്രതയോടെ രംഗത്ത് .


ദുബൈ: ലോകത്ത് മുൾമുനയിൽ നിർത്തി ഭീതിയും ആശങ്കയും വിതച്ച് കോവിഡ് 19 ‘ വ്യാപിക്കുകയാണ്.
ലോകമാകെ അടച്ച്പൂട്ടിയിരിക്കുന്ന ഈ ഘട്ടത്തിൽ പരസ്പര സഹായ സഹകരണ ,അന്വേഷണ, പരിചരണ ബന്ധങ്ങൾ ഏവർക്കും അനിവാര്യമാണ്.
ദിനേനയും, മാസാന്തവുമൊക്കെ കൂലിവേല ചെയ്യുന്നവര്‍ക്ക് കഷ്ടതയും, പട്ടിണിയും വരെ വരാൻ സാധ്യതയുള്ള ഘട്ടമാണിത്.
യു എ ഇയില്‍ വിശിഷ്യാ ദുബായില്‍ ഈ വൈറസ് വ്യാപനം തടയാൻ സര്‍ക്കാര്‍ പഴുതടച്ച് ജാഗ്രതയോടെ പ്രവർത്തിച്ച് വരികയാണ്.
ദേര പോലെ ജനനിബിഡ ഭാഗങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് രോഗികളെയും കൂടെ താമസിച്ചവരയും ഐസ്വലേറ്റ് ,നിരീക്ഷണങ്ങളിൽ താമസിപ്പിക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.ഇത്തരം സേവനങ്ങളിൽ പങ്കാളികളാവാൻ കെ എം സി സി ക്ക് കഴിഞ്ഞതിൽ ഓരോ പ്രവർത്തകനും അഭിമാനിക്കാവുന്നതാണ്.ദുബായ് കെ എം സി സിയെ ചേർത്ത്പിടിച്ചത് തന്നെ പ്രവാസി സമൂഹത്തിന് ദുബൈ സര്‍ക്കാര്‍ നല്കുന്ന പരിഗണയും സ്നേഹവും പ്രകടമാക്കുന്നതാണെന്ന് കെ എം സി സി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
മാതൃകാസേവനങ്ങളിൽ സംഘടനയ്ക്ക് ഊർജ്ജം പകരുകയും തണലായി വര്‍ത്തിക്കുകയും ചെയ്ത ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ദീന്‍, ഡോ:അൻവർ അമീൻ ,പൊയിൽ അബ്ദുല്ല, മുസ്ഥഫ കവാനീജ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.

നിലനില്ക്കുന്ന ഭീതിദമായ സാഹചര്യത്തെ ക്ഷമയോടും ,ആത്മീയ ചിട്ടകളോടും കൂടി നിയമവ്യവസ്ഥയെ പൂർണ്ണമായി അംഗീകരിച്ചും പാലിച്ചും നേരിടണമെന്ന് പ്രവർത്തകരോട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഭക്ഷണമുൾപ്പെടെ അടിസ്ഥാന കാര്യങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇതിനകം തന്നെ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കും ,പോസിറ്റീവ് രേഖപ്പെടുത്തപ്പെട്ടവർക്കും റജിസ്റ്റർ ചെയ്യാൻ ഹെൽപ് ഡസ്കിൽ സംവിധാനം ചെയ്തിട്ടുണ്ട്. വൈറസ് വ്യാപ്തി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഘടകങ്ങളുൾപ്പെടെ ഹെൽപ് ഡസ്ക് ആരംഭിക്കണമെന്നും പ്രവർത്തകരെല്ലാം ജാഗ്രതയോടെ സേവനവഴിയിൽ മുഴുകണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
തികച്ചും സാമൂഹിക അകലം പാലിച്ച് അൽ ബർഷാനിൽ ചേർന്ന ഭാരവാഹികളുടെ പ്രത്യേക യോഗത്തിൽ ആക്ടിംഗ് പ്രസി: മുസ്ഥഫ വേങ്ങര അധ്യക്ഷത വഹിച്ചു.

പി കെ അൻവർനഹ, പി കെ ഇസ്മായിൽ ,ഹംസ തൊട്ടി ,അഡ്വ: സാജിദ് അബൂബക്കർ ,റഈസ് തലശ്ശേരി ,എൻ കെ ഇബ്രാഹിം ,ഒ മൊയ്തു ,മുഹമ്മദ് പട്ടാമ്പി , ഫാറൂഖ് പട്ടിക്കര സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി മുസ്ഥഫ തിരൂർ സ്വാഗതം പറഞ്ഞു.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജിമാര്‍ എന്നിവരടങ്ങിയ ദുബൈ കെ എം സി സി കോവിഡ് 19′ ക്രൈസിസ് മാനേജ്മെന്റ് സമിതിക്ക് രൂപം നല്‍കി. പ്രവര്‍ത്തനങ്ങൾ ക്രോഡീകരിക്കാനും സഹായങ്ങൾ ഉറപ്പ് വരുത്താനും ഹംസ തൊട്ടി 971504548359, അഡ്വ:സാജിദ് അബൂബക്കര്‍ 971505780225,97142957744,മുഹമ്മദ് പട്ടാമ്പി 971567892662,
റഈസ് പി വി 971506769879, അഡ്വ:ഇബ്രാഹിം ഖലീല്‍ 971558703836 എന്നിവരെയും ചുമതലപ്പെടുത്തി ഹെല്പ് ഡെസ്ക് വളണ്ടിയര്‍ വിംഗ് കണ്‍വീനറായി ഷബീര്‍ കിഴൂരിനെ 971564042550,971551896739യും തെരഞ്ഞെടുത്തു.

Leave a Reply