മര്‍ക്കസ് സമ്മേളനം കൊറോണ ജിഹാദെന്ന് ആരോപിച്ച് ബി.ജെ.പി എം പി

ചിക്ക് മാംഗ്ലുര്‍(കര്‍ണാടക): നിസാമുദ്ധീന്‍ മര്‍കസ് സമ്മേളനം രാജ്യത്തൊന്നാകെ വൈറസ് വ്യാപിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ഉഡുപ്പി ലോക്‌സഭാ എം. പി ശോഭ കരന്ദ്‌ലാജെ. ശ്രമത്തെ കൊറോണ ജിഹാദെന്നും ഇവര്‍ ആരോപിച്ചു.
രാജ്യത്തൊന്നാകെ വൈറസ് വ്യാപിപ്പിക്കാനുളള തബ്്‌ലീഗ് ജമാഅത്തിന്റെ പരിശ്രമങ്ങള്‍ തുടങ്ങിയെന്നും അവരില്‍ പലരുടെയും റൂട്ട്മാപ്പ് പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
അതേ സമയം മൈസൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഏഴില്‍ രണ്ട് പേര്‍ക്ക് സമ്മേളത്തില്‍ പങ്കെടുത്തിട്ടും മറ്റുളളവര്‍ക്ക് ഡല്‍ഹി യാത്രക്കിടയിലുമാണ് രോഗം വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുന്‍നിര മാധ്യമങ്ങളടക്കം പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗീയത പരത്തുന്നതിരെ ലണ്ടന്‍ ആസ്ഥാനമായ രാജ്യാന്തര മാധ്യമം ബിബിസി റിപ്പോര്‍്ട്ട ചെയ്തിരുന്നു. സീ ന്യൂസ്, എ. ബി. പി ന്യൂസ്, ന്യൂസ് നാഷണല്‍, റിപബ്ലിക്ക് ടിവി, ടൈംസ്് നൗ തുടങ്ങിയ ചാനലുകള്‍ കൊറോണ ജിഹാദ് എന്ന തലക്കെട്ടുകളിലാണ് ന്യൂസുകള്‍ പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ മുസ്്‌ലിം വിരുദ്ധ ഹാഷ് ടാഗുകളും സജീവമായിരുന്നു.

ഇന്ത്യയില്‍ ഇതുവരെ 3072 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply