പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍ഗോടേക്ക് പുറപ്പെട്ടു

കാസര്‍ഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുളള 26 അംഗ മെഡിക്കല്‍ സംഘം കാസര്‍ഗോടേക്ക് പുറപ്പെട്ടു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ സേവനം കാസര്‍ഗോടിന് കരുത്താകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലയിലെ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. പതിനൊന്ന് ഡോക്ടര്‍മാര്‍, പത്ത് നഴ്‌സുമാര്‍, അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്നതാണ് 26 അംഗ സംഘം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സുപ്രണ്ട് എസ് എസ് സ്‌ന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഞ്ച് ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം.സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന യാത്രയയപ്പ് ചടങ്ങിന് ആരോഗ്യ മന്ത്രി നേതൃത്വം നല്‍കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളളത് കാസഗോട് ജില്ലയിലാണ്.

Leave a Reply