കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സമാന്തര പാതകള്‍ അടച്ചു

പാലക്കാട്: തമിഴ്‌നാടില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ തമിഴ്‌നാടിലേക്കുളള സമാന്തര പാതകള്‍ അടച്ചിടാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. അതിര്‍ത്തി ഗ്രാമങ്ങളായ തമിഴ്‌നാട്ടിലെ ആനമല, പൊളളാച്ചി എന്നീ പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് അടച്ചിടല്‍. എന്നാല്‍ പ്രധാന ചെക്ക് പോസ്റ്റുകളിലൂടെയുളള ചരക്ക് ഗതാഗതം, അത്യാവശ്യ യാത്രകള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. തെങ്ങിന്‍ തോപ്പുകള്‍, തോട്ടങ്ങള്‍ തുടങ്ങിയവയിലൂടെ വാഹനങ്ങള്‍ അതിര്‍ഥി കടന്നാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് നിര്‍ദേശം നല്‍കി . അട്ടപ്പാടിയിലൂടെ തമിഴ്‌നാട്ടിലേക്കുളള യാത്രാ വഴിയില്‍ വലിയ കിടങ്ങ് കുഴിച്ചിട്ടുണ്ട്‌

Leave a Reply