കോംഗോ മുന്‍ പ്രസിഡന്റ് യോമ്പി ഒപംഗോ കൊറോണ ബാധിച്ച് അന്തരിച്ചു

റിപബ്ലിക്ക് ഓഫ് കോംഗോ: കോംഗോ മുന്‍ പ്രസിഡന്റ് ജാക്വസ് ജോക്കിം യോമ്പി ഒപംഗോ കോവിഡ് ബാധിച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 81 വയസ്സുളള യോമ്പി തിങ്കളാഴ്ച രാവിലെ പാരിസ് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്.
വൈറസ് ബാധിക്കുന്നതിക്കുന്നതിന് മുമ്പ് തന്നെ രോഗബാധിതനായിരുന്നു.1977 ലായിരുന്നു യോംമ്പി കോംഗോ ഭരണത്തിലേറിയത്. നിലവിലെ പ്രസിഡന്റ് ഡെനിസ് സസ്സാവു എന്‍ഗസോ 1979 ല്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
1939 ല്‍ വടക്കന്‍ കോംഗോ പ്രവിശ്യയായ കുവട്ടയിലാണ് ജനിച്ചത്.സൈനിക കമാന്‍ഡര്‍ ആയിരുന്ന യോമ്പി അന്നത്തെ പ്രസിഡന്റ് മരീന്‍ ഗൗബി കൊല്ലപ്പെട്ടതോടെയാണ് പ്രസിഡന്റായത്.1997 സിവില്‍ വാര്‍ പൊട്ടിപുറപ്പെട്ടപ്പോള്‍ പാരീസിലേക്ക് നാടു വിട്ടു 2007 ലാണ് നാട്ടിലേക്ക് തിരിച്ചു വന്നത്.

Leave a Reply