കോവിഡ് ഭീതിയില്‍ ഇറാന്‍ ജയിലിൽ വഴക്ക്

കോവിഡ്-19 ഭയന്ന് തെക്കന്‍ ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഷീറാസിലെ അഡല്‍ അബാദ് ജയിലിലെ തടവുപുള്ളികൾ ബഹളമുണ്ടാക്കി. വൃത്തിഹീനമായ സാഹചര്യത്തിലാണ് തങ്ങള്‍ കഴിയുന്നത് ആരോപിച്ചു കൊണ്ടായിരുന്നു പ്രശ്നം. ജയിലില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കോവിഡ് പോലുളള മാരക രോഗങ്ങള്‍ പടര്‍ത്താനിടയുണ്ടെന്ന് തടവുപുളളികള്‍ ആരോപിച്ചു. കഴിഞ്ഞ ഞായാറാഴ്ച രാവിലെയാണ് കോലാഹലങ്ങളുമായി തടവുപുളളികള്‍ രംഗത്തെത്തിയതെന്ന് പ്രാദേശിക ഗവര്‍ണറായ ഇനായത്തുളള റാഹിനി പറഞ്ഞു.
ജയിലുനുളളില്‍ കാമറകള്‍ തകര്‍ത്തും മറ്റുചില നാശനഷ്ടങ്ങള്‍ വരുത്തിയുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇറാനില്‍ ഇതിനകം തന്നെ 40000-യിരത്തില ധികം പോസിറ്റീവ് കേസുകളും 2457 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതിരോധനടപടികളുടെ ഭാഗമായി കഴിഞ്ഞ യാഴ്ചകളില്‍ ഇറാന്‍ 100000 ത്തോളം തടവുപുളളികളെ വിട്ടയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ മുന്‍കരുതലെന്നോണം അന്താരാഷ്ട്ര ക്രിമിനലുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Leave a Reply