കോവിഡ് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സാരമായി ബാധിച്ചേക്കും

ഒരു മില്യനോളം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന സൗത്ത് ഈസ്റ്റ് ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ കോവിഡിന് സൗകര്യമൊരുക്കുമെന്ന് ആക്ടിവിസ്റ്റുകള്‍. കൃത്യമായ പൊതുബോധവും ആരോഗ്യബോധവും ഇല്ലാത്തതിനാല്‍ സമൂഹവ്യാപനമെന്നത് വളരെ വേഗത്തില്‍ ഉണ്ടാവുമെന്നും അടിയന്തരമായി നിര്‍ദേശങ്ങളും സൗകര്യങ്ങളും നല്‍കണമെന്നും ആക്ടീവിസ്റ്റുകള്‍ ആവശ്യപ്പെട്ടു.താരതമ്യേന കുറഞ്ഞ പോസിറ്റീവ് കേസുകളാണുളളതെങ്കിലും ഇവിടെ മരണനിരക്കു കൂടുതലാണെന്നാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയത 48 കേസുകളില്‍ 15 പേര്‍ രോഗമുക്തിനേടിയപ്പോള്‍ അഞ്ചു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply