കേരളത്തില്‍ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശി മഞ്ഞുമലാകം കെച്ചാലമോട് വീട്ടില്‍ അബ്്ദുല്‍ അസീസാണ് മരിച്ചത്. അറുപത്തയെട്ടുകാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ട് ദിവസമായി വഷളായ നിലയിലായിരുന്നു. മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സ സംബന്ധമായ അസുഖം മൂലം മാര്‍ച്ച് 18 ന് തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ വിദഗ്ധപരിശോധനക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് മരണം ഔദ്യോദികമായി സ്ഥിരീകരിച്ചത്. റിട്ടയര്‍ഡ് എ എസ് ഐ ആണ് ആദ്യ സ്രവപരിശോധയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും തീവ്ര പരിചരണ വിഭഗത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുപത്തിയൊമ്പതാം തിയ്യതി നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. എന്നാല്‍ രോഗം ബാധിച്ചത് എങ്ങനെയാണെന്നതിനെ സംബന്ധിച്ച് സര്‍ക്കാറിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുന്നുണ്ടോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Leave a Reply