‘സ്റ്റേ ഹോം സ്‌റ്റേ സേഫ്’സിറ്റി ഫ്‌ളവര്‍ ഹോം ഡെലിവറി ആരംഭിച്ചു

റിയാദ് : ലോകത്താകമാനം പടന്നു പിടിച്ച കോവിഡ് 19 വ്യാപനം തടയാന്‍ സൗദി ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണം ക്രിയാത്മകമായി നടപ്പാക്കുവാനും കൂട്ടംകൂടിയുള്ള ഷോപ്പിംഗ് ഒഴിവാക്കുവാനും സിറ്റി ഫ്‌ളവര്‍ ഉപഭോക്താക്കള്‍ക്കു വേണ്ടതെല്ലാം അവരുടെ വീട്ടിലെത്തിച്ചു നല്‍കുന്നു സ്റ്റേ ഹോം സ്‌റ്റേ സേഫ് എന്നാണ് ഈ ഡെലിവറി സംവിധാനത്തിനു നല്‍കിയ പേര്. ബത്ത ഹൈപ്പര്‍ മാര്‍ക്കറ്റ്, ഹൈല്‍, ജുബൈല്‍, സകാക്ക എന്നിടങ്ങളിലാണ് ഹോം ഡെലിവറി സേവനമുള്ളത് .പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ മാത്രമേ സേവനം ലഭ്യമാകൂ. കുറഞ്ഞത് 150 റിയാലിനെങ്കിലും സാധനങ്ങള്‍ വാങ്ങണം. രാവിലെ 7 മണി മുതല്‍ 10 മണി വരെയുള്ള രണ്ടുമണിക്കൂറില്‍ വിളിച്ചു ഓര്‍ഡര്‍ ചെയ്യാം. രാവിലെത്തന്നെ പത്തിനും ഒരുമണിക്കും ഉള്ളില്‍ ഫ്രീ ഹോം ഡെലിവറി നിങ്ങളുടെ വീട്ടിലെത്തും.പത്തുമണി കഴിഞ്ഞ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് പിറ്റേ ദിവസം ഓര്‍ഡര്‍ എത്തിച്ചു നല്‍കും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് സിറ്റി ഫ്‌ളവര്‍ നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്നതെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് പറഞ്ഞു.

Leave a Reply