വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലേര്പ്പെടുത്തിയ മുന്‍കരുതലുകള്‍ ഏപ്രില്‍ 30 വരെ തുടരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനിയുളള പതിനാലു ദിവസം കോവിഡ് കൂടുതല്‍ പേരെ ബാധിക്കാനുളള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് നടപടി. ആരോഗ്യമേഖലയിലെ വിദഗ്ധരുടെയും വൈറ്റ്ഹൗസ് ടാസ്ക് ഫോഴ്സിന്റെയും നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങള്‍ സംഘടിക്കുന്നത് തടയലടക്കമുളള മുന്‍കരുതല്‍ നടപടികളുടെ കാലാവധി നീട്ടുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ജൂണ്‍ ആദ്യവാരത്തോടെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാനാവുമെന്നും ട്രംപ് പ്രതീക്ഷ പങ്കുവച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുളള പുതിയ നടപടിക്രമങ്ങള്‍ ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. മരണസംഖ്യ ദിനേന വര്‍ധിക്കുന്നതും രോഗം പടരുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. ഞായാറാഴ്ച മാത്രം പതിനെട്ടായിരം പോസിസീറ്റീവ്് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.