കോവിഡ്: പലായനങ്ങളിലൂടെയും ജീവന്‍ പൊലിയുന്നു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യപിച്ചതിനു പിന്നാലെ വീടുകളിലേക്കുളള മടക്കയാത്രയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 19 കുടിയേറ്റ തൊഴിലാളികള്‍ ഇത്തരത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെയാണിത്. ബീഹാറിലെ ജവഹര്‍ കോളനിയിലെ പതിനൊന്നുകാരനായ രാഹുല്‍ മുസ്ഹര്‍ പട്ടിണി മൂലമാണ് മരണപ്പെട്ടത്. നിരവധി പേര്‍ വാഹനപകടങ്ങളിലും മരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ റായ്പൂര്‍ ജില്ലയിലെ 19 മാസം പ്രായമുളള കുഞ്ഞടക്കം എട്ട് പേരാണ് വാഹനപകടത്തില്‍ മരിച്ചത്.
യാത്രസൗകര്യങ്ങള്‍ ഇല്ലാതായതിിനെത്തുടര്‍ന്ന് നിരവധിപേര്‍ നടന്നു യാത്രചെയ്യുന്നതായി അല്‍ജസീറ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രാപ്രവാഹം കണക്കിലെടുത്ത് യു.പി സര്‍ക്കാര്‍ ഇന്നലെ പബ്ലിക്ക് വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. ഇവരോട് പതിനഞ്ച് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചുു. ജോലി നഷ്ടമായതിനാല്‍ നിരവധി പേര്‍ പട്ടിണി മൂലം മരിക്കുന്നതായുളള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

Leave a Reply