കോവിഡ് ഇന്‍ഷൂറന്‍സ് പരിരക്ഷ പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കുകൂടി വ്യാപിപ്പിക്കണം: കുഞ്ഞാലിക്കുട്ടി എം.പി

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപന സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അമ്പതു ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൂടി ലഭ്യമാകുന്ന രീതിയില്‍ നടപ്പാക്കണമെന്ന് ആവശ്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയവര്‍ക്ക് പി.കെ കുഞ്ഞാലിക്കുട്ടി എം.പി കത്തയച്ചു.

പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി താഴെക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. അവരും കോവിഡ് വൈറസിന്റെ വെല്ലുവിളികളെ നേരിടുന്നവരാണ്. അവരെക്കൂടി പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക എന്നത് ന്യായമായ ആവശ്യമാണന്നും എംപി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply