കൊറോണ വൈറസ് ‘കൊറോണ’യിലെ നാട്ടുകാരെ കുഴയ്ക്കുന്നു

image tweeted by @ANINewsUP
ഉത്തര്‍പ്രദേശ്: കൊറോണ വൈറസ് വ്യാപിച്ചതോടെ കഷ്ടപ്പാടിലായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ കൊറോണാ ഗ്രാമീണര്‍. കൊറോണ വൈറസ് ഇന്ത്യയിലെത്തിയതിനു പിന്നാലെ ഞങ്ങള്‍ സാമൂഹികമായ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് ഗ്രാമനിവാസികള്‍ പറയുന്നത്. കൊറോണയില്‍ നിന്ന് വരുന്നെന്ന് പറയുമ്പോള്‍ ജനങ്ങള്‍ ഞങ്ങളെ ഭയക്കുന്നെന്നും അതൊരു ഗ്രാമമാണെന്ന് ആരും വിശ്വിസിക്കുന്നില്ലെന്നും ഗ്രാമവാസികളിലൊരാളായ രാജന്‍ പറഞ്ഞു. ജനങ്ങള്‍ പേടിച്ച് വീട്ടില്‍ കഴിയുകയാണെന്നും ഫോണെടുക്കാന്‍ പോലും തയ്യാറാവുന്നുമില്ല. നാട്ടിലേക്കു മടങ്ങുമ്പോള്‍ കൊറോണയിലേക്കാണെന്ന് പറഞ്ഞാല്‍ പോലീസുകാര്‍ സംശയത്തോടെ പ്രതികരിക്കുന്നുവെന്നും പ്രദേശവാസിയായ സുനില്‍ പറഞ്ഞു.

Leave a Reply