ദുബൈ: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എക്സ്പോ ട്വന്റി ട്വന്റി വൈകാന്‍ സാധ്യത. ഒരു വര്ഷത്തിനപ്പുറത്തേക്ക് മാറ്റാനുളള സാധ്യതയാണു കാണുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടായേക്കും. സ്റ്റിയറിംഗ് കമ്മിറ്റിയുടെ വിര്‍ച്ച്വല്‍ മീറ്റിംഗ് തിങ്കളാഴ്ച ചേര്‍ന്നിരുന്നു. 2020 ഒക്ടോബറില്‍ 20 ന് തുടങ്ങി 2021 ഏപ്രില്‍ 10 വരെയായിരുന്നു എക്സ്പോ നിശ്ചയിച്ചിരുന്നത്. 11 മില്ല്യണ്‍ സന്ദര്‍ശകര്‍ ഈ കാലയളവില്‍ രാജ്യത്ത് എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.
ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ ഡെസ്എ ക്സിബിഷന്റേതായിരിക്കും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം.