ലോക്ഡൗണ്‍ കാലത്തും പലായനത്തിലാണിവര്‍

ഡല്‍ഹി: ഡല്‍ഹിയിലെ പെയ്ന്റിംഗ് തൊഴിലാളിയായ രാം ബജന്‍ നിസാര്‍ തന്റെ നാലംഗ കുടുംബവുമായി പതിനഞ്ചംഗ സംഘത്തോടൊപ്പം 650 കിലോമിറ്റര്‍ സഞ്ചരിച്ചാണ് ഗോരഖ്പൂരിലെ തന്റെ വീട്ടിലെത്തിയത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നും ബസ് കിട്ടിയതൊഴിച്ചാല്‍ യാത്രയുടെ ഏറിയ പങ്കും കാല്‍നടയായിട്ടായായിരുന്നു. അഞ്ചു ദിവസമെങ്കിലും ജോലിയില്ലാതെ വീട്ടില്‍ തന്നെ കഴിയാന്‍ സാധിക്കും. എന്നാല്‍ ഇരുപത്തിയൊന്ന് ദിവസം സമ്പാദിക്കാതെ ഭക്ഷണം കഴിക്കുക എങ്ങനെയാണെന്നാണ് നിസാര്‍ ചോദിക്കുന്നത്. സിഖ് ക്ഷേത്രത്തില്‍ നിന്നും ലഭിച്ച ഭക്ഷണവുമായി യാത്രാ മധ്യേ വിശപ്പടക്കിയത് നന്ദിപൂര്‍വ്വം ഓര്‍ക്കാനും നിസാര്‍ മറന്നില്ല. അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്ത ലോക്ഡൗണ്‍ കാലത്തെ അനേകം കാല്‍നടയാത്രക്കാരില്‍ ഒരാളുടെ മാത്രം ചിത്രമാണിത്.

പ്രധാനമന്ത്രി ഇരുപത്തിയൊന്ന് ദിവസത്തെ സമ്പൂര്‍ണ്ണ അടിച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആയിരക്കണക്കിനാളുകളാണ് തൊഴില്‍ രഹിതരായിത്തീര്‍ന്നത്. ടാക്‌സി െ്രെഡവര്‍മാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ അസംഘടിത മേഖലകളിലെ ജോലിക്കാരണിവരില്‍ ഭൂരിഭാഗവും. ജോലിയില്ലാതെ ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്നതിനേക്കാള്‍ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചുപോവലാണ് നല്ലതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തു നിന്നാരും തിരിച്ച് പോകരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പബ്ലിക്ക് സ്‌കൂളുകള്‍ വീടില്ലാത്തവര്‍ക്കായി തുറന്നുകൊടുക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply