ദുബൈ: യു എ ഇയില്‍ അണുനശീകരണ യജ്ഞം ഏപ്രില്‍ അഞ്ച് വരെ നീട്ടിയ സാഹചര്യത്തില്‍ ലുലു ഔട്ട്ലെറ്റുകളും സമയ ക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് ഏഴുമണിവരെ മാത്രമേ ലുലു ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കുകയുളളൂ. ഞായറാഴ്ച മുതലാണ് പുതിയ സമയക്രമം നിലവില്‍ വന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഷോപ്പിംഗ് അവസാനനിമിഷത്തേക്ക് മാറ്റിവയ്ക്കാതെ നേരത്തെ പ്ലാന്‍ ചെയ്യണമെന്ന് ലുലു ഉപഭോക്താക്കളോട് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാർ പറഞ്ഞു.കാര്‍ഫോര്‍ ദുബായ് ഫുജൈറ എമിറേറ്റുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് എട്ടു മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. ദുബായ്, അജ്മാന്, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളിലെ അല്‍ മയ ഔട്ട്ലെറ്റുകള് 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍ അബൂദാബിയിലെ രണ്ട് ഔട്ട്ലെറ്റുകളൊഴികെ ബാക്കിയുളളവ എട്ടുമണിക്ക് അടയ്ക്കും.