രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കോറോണ പരിശോധനകള്‍ തടഞ്ഞ് ലെബനാന്‍ ആശുപത്രികള്‍

ലെബനാന്‍ : ഔദ്യേഗിക രേഖകള്‍ കൈവശമില്ലാത്ത കാരണത്താല്‍ ചികിത്സ നിഷേധിച്ച് ലെബനാന്‍ ആശുപത്രികള്‍. ചികിത്സതേടിയവരോട് ചെലവ് കൂട്ടിയും പരിശോധിക്കാന്‍ തയ്യാറാകാതെയുമാണ് അധികൃതര്‍ പരിശോധനയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. രാജ്യത്തെ പ്രധാന കോവിഡ് പരിശോധന കേന്ദ്രമായ ബൈയ്‌റൂത്തിലെ റാഫിക് ഹരീരി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പരിശോധന തേടിയ എത്യോപ്യന്‍ വംശജരായ രണ്ട് വീട്ടുജോലിക്കാര്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ പരിശോധന നടത്തുകയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
.
ജോലിക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും വാങ്ങിവയ്ക്കുന്ന കാരണത്താല്‍ പലര്‍ക്കും ജോലി വിടുമ്പോള്‍ ഇങ്ങനെയുളള രേഖകള്‍ തിരിച്ചു കിട്ടാറില്ല.
അടിയന്തര പരിചരണമാവശ്യമില്ലാത്ത കാലത്തോളം രേഖകളില്ലാതെ പരിശോധിക്കാന്‍ തയ്യാറല്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ലെബനാന്‍ ആരോഗ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ കണക്കു പ്രകാരം ലെബനാനില്‍ 412 കേസുകളാണ് നിലവിലുളളത്. ഇതില്‍ എട്ടുപേര്‍ മരണപ്പെടുകയും 27 പേര്‍ രോഗമുക്തി നേടികയും ചെയ്തതായാണ് കണക്കുകള്‍.

Leave a Reply