യു എ ഇയില്‍ കോവിഡ് 19 രോഗബാധ 102 പേര്‍ക്കു കൂടി; ഒരു മരണവും

ദുബൈ: യു എ ഇ യില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 570 ആയി. 30 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. രോഗം ബാധിച്ച് 47 വയസ്സുളള അറബ് വനിതയാണ് മരിച്ചത്. ഇതോടെ യു എ ഇയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ മരിച്ച രണ്ടുപേരും മറ്റ് അസുഖങ്ങളുളളവരായിരുന്നു. മൂന്നു പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തിനേടിയവരുടെ എണ്ണം 58 ആയി.

Leave a Reply