യു എ ഇയില്‍ അവശ്യകാര്യങ്ങള്‍ക്കല്ലാതെ പകല്‍ പുറത്തിറങ്ങിയാല്‍ പിഴ

ദുബൈ: രാജ്യത്ത് അണുനശീകരണ യജ്ഞം നടക്കുന്ന സാഹചര്യത്തില്‍ അധികൃതരേര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചാല്‍ അഞ്ഞൂറു മുതല്‍ അമ്പതിനായിരം ദിര്‍ഹം (പത്ത് ലക്ഷത്തിലേറെ രൂപ) വരെ പിഴ. വിവിധ വിലക്കുകള്‍ ലംഘിച്ചാല്‍ പിഴ കിട്ടുമെന്ന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് പിന്നാലെ യുഎഇ അറ്റോര്‍ണി ജനറലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതിനു ശേഷം ഞായറാഴ്ച വിവിധ നി!ര്‍ദ്ദേശങ്ങളും പിഴകളും പുതുക്കി നിശ്ചയിച്ചു.

വിവിധ വിലക്കുകളും അവ ലംഘിച്ചാലുളള പിഴകളും:

അണുനശീകരണം നടക്കുന്ന മണിക്കൂറുകളില്‍ അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ 3000 ദിര്‍ഹം.
പകല്‍ സമയങ്ങളില്‍ യാത്രയ്ക്കു വിലക്കില്ലെങ്കിലും ജോലി സംബന്ധമായോ അവശ്യകാര്യങ്ങള്‍ക്കല്ലാതെയോ പുറത്തിറങ്ങിയാല്‍ 2000 ദിര്‍ഹം.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 ദിര്‍ഹം.
മൂന്നു പേരില്‍ കൂടുതല്‍ ഒരു കാറില്‍ യാത്ര ചെയ്താല്‍ 1000 ദിര്‍ഹം.
നി!ര്‍ദ്ദേശം ലംഘിച്ച് വിനോദപരിപാടികള്‍ നടത്തിയാല്‍ 10,000 ദിര്‍ഹമും അതില്‍ പങ്കെടുത്താല്‍ 5000 ദിര്‍ഹമും.
ക്വാറന്റീനിലുളള വ്യക്തി വീടിന് പുറത്തിറങ്ങിയാല്‍ 50,000 ദിര്‍ഹം.

Leave a Reply