പോംഗ്യാംഗ് : രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ കിഴക്കന്‍ തീരത്തേക്ക് വിക്ഷേപിച്ചു. ദക്ഷിണ കൊറിയയും ജപ്പാനുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. വോന്‍സാന്‍ തീരത്തു നിന്നു വിക്ഷേപിച്ച മിസൈലിന്റെ ദൂരപരിധി 230 കീലോമിറ്ററാണെന്നും സൗത്ത് കൊറിയ പറഞ്ഞു. ലോകം കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലുളള മിസൈല്‍ വിക്ഷേപണത്തില്‍ നിന്ന് നോര്‍ത്ത് കൊറിയ പിന്മാറണമെന്ന് സൗത്ത് കൊറിയ ജോയിന്റ് സ്റ്റാഫ് ചീഫ് പ്രസ്താവയില്‍ അറിയിച്ചതായി യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഉത്തരകൊറിയയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ഈ മാസത്തെ നാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ഒരു മാസത്തില്‍ നാലോളം മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിക്കുന്നത് ആദ്യമായാണ്. കോവിഡ് ബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ ഉത്തരകൊറിയ മറച്ചുവെക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.