ചങ്ങനാശ്ശേരി പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ സംഘടിത പ്രതിഷേധം

കോട്ടയം: ലോക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതായതിനാല്‍ ഭക്ഷണവും വെളളവും ചികിത്സയും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ തെരുവില്‍ ഉപരോധവുമായി സംഘടിച്ചു. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് നിരവധി സംസ്ഥാനങ്ങളില്‍ നിന്നുളള അഞ്ഞൂറിലേറെ തൊഴിലാളികള്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം.

ഡല്‍ഹിയടക്കമുളള ഇതര സംസ്ഥാനങ്ങളിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ സ്വന്തം ഗ്രാമത്തിലേക്കു പലായനം ചെയ്യുന്നതിന് പിന്നാലെയാണ് കേരളത്തിലും സമാന സംഭവം. നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. സ്ഥലത്തുളള പൊലീസിനും അധികൃതര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു കാര്യങ്ങള്‍.

Leave a Reply