മലപ്പുറം: ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം ഹാന്‍ഡ് റബ്ബ് സൊലൂഷനും ഒരു ലക്ഷം മാസ്കും നിര്‍മ്മിക്കാനും സൗജന്യമായി വിതരണം ചെയ്യാനും തീരുമാനിച്ചു. പ്രസിഡണ്ട് എ. പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വളരെ പെട്ടെന്ന് വലിയ സാമ്പത്തിക ബാധ്യത വരുന്ന ഇത്തരമൊരു കാര്യം നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ സാഹചര്യം പരിഗണിച്ച് ഗവണ്മെന്റ് നിന്ന് പ്രത്യേക അനുമതി വാങ്ങി ഈ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ഇതുപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി എ. സി മൊയ്തീന് ഇത് സംബന്ധിച്ച അപേക്ഷ ഇമെയില്‍ വഴി അയച്ചു. അനുമതി നല്കുന്ന മുറയ്ക്ക് ഒരു ലക്ഷം സാനിറ്റൈസറും ഒരു ലക്ഷം മാസ്കും നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കും. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ മുഖേന സൗജന്യമായി വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡണ്ട് സക്കീന പുല്പാടന്, സ്റ്റാന്‍. കമ്മറ്റി ചെയര്മാമൊരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്, സെക്രട്ടറി എന്‍.എ.റഷീദ് എന്നിവര്‍ സംബന്ധിച്ചു.