ഇസ്രായേലിന് താക്കീതു നല്‍കി മനുഷ്യാവകാശ സംഘം: ഗാസയിലെ കോവിഡ് അപകടകരമെന്ന് വിലയിരുത്തല്‍

ഗാസ: കൊറോണ വൈറസിന്റെ വ്യാപനം ഗാസ മുനമ്പില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇസ്രായേല്‍ മനുഷ്യാവകാശസംഘം. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ അതിര്‍ത്തി വിലക്കുകളും അമിത ജനസംഖ്യയും ഫലസ്തീന്റെ അടിസ്ഥാന സൗകര്യങ്ങളിലെ ദൗര്‍ലഭ്യവും സ്ഥിതിഗതികളെ മോശമായി ഭവിക്കുമെന്നാണ് സംഘം റിപ്പോര്‍ട്ട് ചെയ്തത്.
ഗാസയിലെ ആരോഗ്യമേഖല നിലവില്‍ പരിതാപകരമാണെന്നും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, ഡോക്ടര്‍മാര്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ സാധനങ്ങളുടെയും ലഭ്യത കുറവാണെന്നും സംഘം വ്യക്തമാക്കി. കൊറോണ ബാധിക്കുന്നതിന്റെ മുമ്പു തന്നെ തകര്‍ച്ച നേരിടുന്ന ആരോഗ്യമേഖലയെ സഹായിക്കാനും രണ്ട് മില്ല്യണോളം വരുന്ന ഫലസ്തീനികളെ സംരക്ഷിക്കാനും വൈറസ് വ്യാപിച്ചാല്‍ ഇസ്രായേല്‍ ഉത്തരവാദിയാകുമെന്നും സംഘം പറഞ്ഞു. ഫലസ്തീനില്‍ പാകിസ്ഥാനില്‍ നിന്നും മടങ്ങിവന്ന രണ്ട് സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റാഫയിലെ ഹോസ്പിറ്റലിലാണ് ഇവരെ രണ്ടുപേരെയും പാര്‍പ്പിച്ചിട്ടുളളത്.
ഭാഗികമായി കര്‍ഫ്യുകളും സ്‌കൂളുകള്‍ അടച്ചും വൈറസിനെതിരെ പൊരുതാന്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ കോവിഡിനെ നിയന്ത്രിക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply