അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് കോവിഡ് ബാധിക്കുമോ എന്ന ആശങ്കയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍

ആഫ്രിക്ക: അതിവേഗം തീവ്രത കൈവരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ആഫ്രിക്കിയിലേക്കും വ്യാപിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 46 രാജ്യങ്ങളിലായി 3924 രോഗബാധിതരും 117 മരണവും ശനിയാച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു്. പോസിറ്റീവ്് കേസുകളിലെ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. നിരന്തരയുദ്ധങ്ങള്‍ മൂലം ആരോഗ്യമേഖല ഏറെ പരിതാപകരമായ സ്ഥിതിയിലാണ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും. പതിനാറു ലക്ഷം പേര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി കഴിയുന്ന സൗത്ത്‌സുഡാനിലെ ആശുപത്രികള്‍ ഇതിനകം തന്നെ നിറഞ്ഞിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പോസിറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സൗത്ത് സുഡാനില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തരഅന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 58 പോസിറ്റീവ് കേസുകള്‍ അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബുര്‍ക്കിനഫാസോയില്‍ 180 പേര് കോവിഡ് ബാധിച്ച് ചികിത്സയിലാണ് . ആഫ്രിക്കന്‍ ഭുഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഇവിടെയാണ്. സംഘര്‍ഷങ്ങള്‍ മൂലം 765000 ത്തോളം പേര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി കഴിയുന്ന രാജ്യമാണ് ബുര്‍ക്കിനഫാസോ. രണ്ടു പ്രധാന അഭര്‍യാര്‍ത്ഥി ക്യാമ്പുകള്‍ നിലവിലുളള കെനിയയില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഭയാര്‍ത്ഥികളുമായുളള നേരിട്ടുളള ബന്ധപ്പെടല്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രണ്ട് മാസത്തേക്കുളള ഭക്ഷണധാന്യങ്ങല്‍ ഒറ്റത്തവണയായി നല്‍കാനുളള നടപടികള്‍ യുണൈറ്റഡ് നാഷന്‍സ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുകയാണ്. പുറത്ത് നിന്നുളള സന്നദ്ധ പ്രവര്‍ത്തകരുടെ അഭയാര്‍ത്ഥി ക്യാമ്പിലേക്കുളള പ്രവേശനത്തിന് കോവിഡ് പശ്ചാത്തലത്തില്‍ യു എന്‍ എച്ച് സി ആര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോവിഡ് പ്രിതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി 250 മില്യണ്‍ ഡോളറിന്റെ ധനസമാഹരണത്തിന് ബുധനാഴ്ച തുടക്കമിട്ടിരുന്നു. 823 മില്യണ്‍ ഡോളറിന്‍രെ പദ്ധതിയുമായി റെഡ്‌ക്രോസും രംഗത്തെത്തി .വിവിധ തരത്തിലുളള പ്രതിസന്ധികള്‍ നിറഞ്ഞ ആഫ്രിക്കയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു

Leave a Reply