കൊച്ചി: സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ 69 കാരനാണ് മരിച്ചത്. മാര്‍ച്ച് 17 ന് നെടുമ്പാശ്ശേരിയില്‍ ദുബൈയില്‍ നിന്നെത്തിയ ഇദ്ദേഹത്തെ കടുത്ത ന്യൂമോണിയ തുടര്‍ന്നായിരുന്നു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഐസലേഷനില്‍ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ 8 മണിയോടെയായിരുന്നു മരണം.