വൈറസിനെ തുരത്താന്‍ പള്ളികള്‍ തുറന്നു കൊടുത്ത് മ്യാന്‍മര്‍ മുസ്‌ലിംകള്‍

യാങ്കോണ്‍ (മ്യാന്മര്‍): മൂന്നു പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മ്യാന്‍മര്‍ അതീവജാഗ്രതയിലേക്ക്. വൈറസിനെതിരെ പോരാടുന്നതില്‍ മുഴുവന്‍ സമൂഹവും ഒന്നിച്ചു നില്‍ക്കാന്‍ മുസ്‌ലിം കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ ആയിരക്കണക്കിനു പള്ളികള്‍ വൈറസ് പ്രതിരോധാവിശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതാണെന്നും മുസ്‌ലിം അധീനതയിലുളള മതപാഠശാലകളും ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ കെട്ടിടങ്ങളും ഇതിനായി മാറ്റിവച്ചിട്ടുണ്ടെന്നും മ്യാന്മര്‍ ഇസ്‌ലാമിക മതകാര്യ കൗണ്‍സില്‍ സെക്രട്ടറി ടിന്‍ മയാങ്ങ് താങ്ങ് അണ്ടൂളു ഏജന്‍സിയെ ഫോണിലൂടെ അറിയിച്ചു. ആവശ്യാനുസരണം ഇസ്‌ലാമിക സ്ഥാപനങ്ങള്‍ താത്കാലിക ആശുപത്രികളായും ഐസൊലേഷന്‍ കേന്ദ്രങ്ങളെയും മാറ്റുമെന്നും സര്‍ക്കാറിനെ അറിയിച്ചു. അയല്‍ രാജ്യങ്ങളായ തായ്‌ലന്‍ഡ്, ചൈന ലാവോസ്, എന്നിവിടങ്ങളില്‍ നിന്ന് അതിര്‍ത്തി പാസ്സുകളിലുടെ മടങ്ങിയ മ്യാന്‍മര്‍ പൗരന്മാര്‍ക്ക് അധികൃതര്‍ സ്വയം നിയന്ത്രിതരാവനും അകലം പാലിക്കാനും നിര്‍ദ്ദേശം നല്‍കി. മടങ്ങി വരുന്നവരോട് അതാത് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ നില്ക്കാനും കല്പിച്ചു. നാം കൈ കോര്‍ക്കേണ്ട സമയമാണെന്നും, ഐക്യത്തോടെ നിലനിന്നാല്‍ മാത്രമേ ഈ അവസ്ഥയെ മറികടക്കാന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അടുത്തിടെ മ്യാന്മറില്‍ നിന്ന് യുെ്രെകനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ യുവാവിനെ പരിശോധിച്ചപ്പോള്‍ കൊറോണ വൈറസ് ബാധിതനാണെന്നു തളിഞ്ഞതായും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ കായിക മന്ത്രാലയം അറിയിച്ചു. ആദ്യ രണ്ടു കേസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ രണ്ടുപേരും യു എസിലേക്കും യു കെയിലേക്കും പോയവരായിരുന്നു. ലോകാരോഗ്യ സംഘടന വൈറസിനെ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതു മുതല്‍ അധികൃതര്‍ അതീവജാഗ്രതയിലായിരുന്നു.

അയല്‍രാജ്യമായ തായ്‌ലന്റില്‍ നിന്നും ചൈനയില്‍നിന്നുമുള്ള പതിനായിരത്തോളം കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ അതിര്‍ത്തി കവാടങ്ങളിലൂടെ എത്തിച്ചേരുന്നതിനാല്‍ അതിര്‍ത്തികളില്‍ നിരവധി ഐസൊലേഷന്‍ ക്യാമ്പുകള്‍ നിര്‍മിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഗവണ്മെന്റ് ആശുപത്രികള്‍ കൂടാതെ അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടലുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയും നിരീക്ഷണത്തിലാവുന്ന രോഗികളുടെ വര്‍ദ്ധനവനുസരിച്ചു ഐസോലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റുന്നുണ്ട്. മാര്‍ച്ച് 24 വരെ രാജ്യത്ത് 500 ലധികം പേരെ ഇവിടങ്ങളില്‍ പാര്‍പ്പിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Leave a Reply