ദുബൈ: കോവിഡ് 19 കൊറോണ വൈറസിനെ നേരിടാന്‍ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് താങ്ങായി വ്യവസായ പ്രമുഖന് എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നല്കുമെന്നു വിളിച്ചറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ വെള്ളിയാഴ്ച വിളിച്ച വാര്‍ത്താസമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ആഹ്വാനമറിഞ്ഞ് അദ്ദേഹത്തെ നേരിട്ടു വിളിച്ചാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ഇക്കാര്യം അറിയച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
https://www.facebook.com/CMOKerala/posts/2990399517669754
