കോവിഡ് 19 നെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണം: സല്‍മാന്‍ രാജാവ്

ജിദ്ദ: ലോകം നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 നെ നേരിടാന്‍ ലോക രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ജി 20 ഉച്ച കോടിയില്‍ ആധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോകോണ്‍ഫ്രന്‍സ്‌ വഴി നടക്കുന്ന ഉച്ചകോടിയില്‍ 20 രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും ധനകാര്യ മന്ത്രിമാരും പങ്കെടുത്തിരുന്നു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനം കൊണ്ടും ദൈവാനുഗ്രഹാം കൊണ്ടും നമുക്ക് കൊറോണയെ മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ന്റെ ഭാഗമായി ലോകത്തുണ്ടായ ആരോഗ്യ-സാമ്പത്തിക മേഖലയിലെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കണം. ലോകത്ത് ഇത്രയം പേരുടെ ജീവനപഹരിച്ച ഈ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടത്തുന്നത്തിനുള്ള അന്വേഷണം ഊര്‍ജിതമാക്കണം. ഇതിന് എല്ലാ സാഹയവും സഊദി വാഗ്ദാനം ചെയ്യുന്നു. മറ്റു രാജ്യങ്ങളും സഹായങ്ങള്‍ ചെയ്യണം. അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ജി 20യുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് സഊദി അറേബ്യയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

Leave a Reply