കോവിഡ് ഭീതിക്കിടയിലും പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനൊരുങ്ങി മാലി

കൊറോണ വൈറസിന്റെ വ്യാപനത്തിനും പ്രതിപക്ഷനേതാവിന്റെ തിരോധാനത്തിനുമിടയില്‍ ഞായാറാഴ്ച പാര്‍ലമെന്ററി തിരെഞ്ഞടുപ്പിനൊരുങ്ങി ആഫ്രിക്കന്‍ രാജ്യമായ മാലി. സുരക്ഷാ പ്രശ്‌നം കാരണം 2018 മുതല്‍ പലതവണകളായി മാറ്റിവച്ച പാര്‍ലമെന്ററി തെരെഞ്ഞടുപ്പാണ് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
രാത്രി കര്‍ഫ്യൂ അടക്കം ശക്തമായ നിയന്ത്രണങ്ങളാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മാലിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തെരഞ്ഞടുപ്പ് അത്യാവശ്യമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. അതേസമയം പ്രതിപക്ഷനേതാവ് സൌമാലി സിസെയെ ബുധനാഴ്ച മുതല്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്.
സായുധസേനകളുടെ ശക്തമായ ഭീഷണിയുളള പ്രദേശമാണ് മാലി. തെരെഞ്ഞെടുപ്പിന് ഇരുപാര്‍ട്ടികളും ഒരുക്കമാണെന്നും വെളളിയാഴ്ച വരെ തെരെഞ്ഞടുപ്പു പ്രചാരണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പ്രചാരണങ്ങളില്‍ അമ്പതു പേരില്‍ കൂടരുതെന്നും നിയന്ത്രണമുണ്ട്. വൈറസ് ഭീതിയുണ്ടെങ്കിലും നിലവിലുളള പ്രശ്‌നങ്ങള്‍ക്കു പരിഹാരം തെരെഞ്ഞടുപ്പാണെന്ന് മാലിയന്‍ പ്രസിഡന്റ് ഇബ്രാഹീം ബൂബക്കര്‍ കീത്ത പറഞ്ഞു.

1 COMMENT

 1. Hey there 🙂

  Your wordpress site is very sleek – hope you don’t mind me asking
  what theme you’re using? (and don’t mind if I steal it?
  :P)

  I just launched my site –also built in wordpress like yours– but the theme slows (!) the site down quite a bit.

  In case you have a minute, you can find it
  by searching for “royal cbd” on Google (would appreciate any feedback) – it’s still in the works.

  Keep up the good work– and hope you all take care of yourself during the coronavirus scare!

Leave a Reply