1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിഡ് 19 നെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 1,70,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ദരിദ്രരും കുടിയേറ്റ തൊഴിലാളികളഉമായ രാജ്യത്തെ പാവങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതായിരിക്കും പാക്കേജെന്ന് ധനമന്ത്രി നിര്‍മലാ സിതാരാമന്‍ പ്രഖ്യാപിച്ചു. ഒപ്പം, അമ്പതു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കവറേജുമുണ്ടായിരിക്കും.

ലോക്ഡൗണിലൂടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കലാണ് പ്രഥമപരിഗണനയിലെന്നു ധനമന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ആദ്യം സഹായമെത്തിക്കുക. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ സ്‌കീം’ പദ്ധതി പ്രകാരമായിരിക്കും ഇവര്‍ക്ക് സഹായം എത്തിക്കുക.

പാവപ്പെട്ടവര്‍ക്ക് അഞ്ചു കിലോ ഗോതമ്പും അരിയും മൂന്നു മാസത്തേക്ക് സൗജന്യമായി നല്‍കും. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി എല്ലാവര്‍ക്കും ഇത് ലഭ്യമാകന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഒരു കിലോ ധാന്യങ്ങളും ഈ മൂന്നുമാസക്കാലത്തേക്കു നല്‍കും.

പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടവ

ലോക്ഡൗണ്‍ മറികടക്കാന്‍ 1.70 കോടിയുടെ പാക്കേജ്
പണവും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെട്ടതായിരിക്കും പദ്ധതി
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ്
ആശാ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ എന്നിവര്‍ക്ക് പരിരക്ഷ
5 കിലോ അരി/ഗോതമ്പ്, ഒരുകിലോ ധാന്യം എന്നിവ മൂന്നുമാസത്തേക്ക് സൗജന്യം
പൊതുവിതരണ സംവിധാനത്തിന് 80 കോടി രൂപ
കര്‍ഷകര്‍ക്ക് 2000 രൂപ ഏപ്രിലില്‍ ആദ്യവാരം (വര്‍ഷത്തില്‍ നേരിട്ട് നല്‍കുന്ന 6000ല്‍ ആദ്യഗഡുവായിരിക്കും ഇത്)
തൊഴിലുറപ്പ് കൂലി 182ല്‍നിന്ന് 202 ആയി ഉയര്‍ത്തി
വയോജന/വിധവ സഹായം 1,000 രൂപ
ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് 3 മാസം 500 രൂപ വീതം
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് മാസം പാചക വാതക സിലിണ്ടര്‍ സൗജന്യം

Leave a Reply