കോവിഡ്: സൗദിയില്‍ മരണം 3, കോവിഡ് ബാധിച്ചവര്‍ 1000 കവിഞ്ഞു, ഇന്ന് സ്ഥിരീകരിച്ചത് 112 കേസ്

റിയാദ്: സഊദി അറേബ്യയില്‍ ഇന്നു നടത്തിയ പരിശോധനകളില്‍ 112 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രോഗബാധിതരുടെ എണ്ണം 1012 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മൂന്നു പേരാണ് മരിച്ചത്. 33 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളായ മക്ക, മദീന, റിയാദ് എന്നിവിടങ്ങളില്‍ വൈകിട്ടു മൂന്നു മണിയോടെ കര്‍ഫ്യൂ ആരംഭിച്ചു. വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു മണിവരെ രാജ്യം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ തെരുവുകളും സഊദി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. നിയമലംഘനം കണ്ടാല്‍ പതിനായിരം റിയാലാണ് പിഴ.

Leave a Reply