സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍ സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍,ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, സര്‍വ്വകലാ ശാലകള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ഈയൊരു സാഹചര്യത്തില്‍ വി സ്‌കുള്‍ ഡോട്ട് എസ്എ പോര്‍ട്ടല്‍ വഴി വിദൂര വിദ്യാഭ്യാസം നടപ്പാക്കാവുന്നതാണെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ടിവി ചാനലുകളും യൂടൂബും ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകള്‍ അടച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് വ്യാപനത്തിനെതിരെയുളള പ്രതിരോധ നടപടിയുടെ ഭാഗമാണിതെന്നും ജാഗ്രതാ സമിതിയുടെ കൃത്യമായ വിലയിരുത്തലിന് ശേഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയിലെ കോവിഡ് ബാധിതര്‍ മുഴുവന്‍ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലാണുളളത്. ഇവിടെ നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ സേവനമുള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തീഫിലെ സര്‍ക്കാര്‍.അതേസമയം ഇവിടെ പൊതു സുരക്ഷാ വിഭാഗം,മുന്‍സിപാലിറ്റി, പരിസ്ഥിതി വകുപ്പ്, ആരോഗ്യ കേന്ദ്രങ്ങള്‍. ഫാര്‍മസി, പെട്രോള്‍ സ്‌റ്റേഷന്‍, ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍, എന്നിവ പ്രവര്‍ത്തിക്കും. കൂടാതെ സൗദിയില്‍ നിന്ന് 9രാജ്യങ്ങലിലേക്കുളള യാത്രക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരോധനം ബാധകമാണ്. യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവടങ്ങളിലേക്കാണ് ആഭ്യന്തരമന്ത്രാലയം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 പടരുന്നത് തടയുന്നതിനുളള മുന്‍ കരുതലിന്റെ ഭാഗമാണ് നടപടി. അതേസമയം ബഹ്‌റൈന്‍, യുഎഇ, കുവൈറ്റ് എന്നിവടങ്ങലില്‍ നിന്നും റോഡു മാര്‍ഗം ചരക്കുവാഹനങ്ങള്‍ക്ക് പ്രവേശിക്കാവുന്നതാണ്.കനത്ത ജാഗ്രതാ നര്‍ദേശമാണ് സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കിയിട്ടുളളത്.+

1 COMMENT

  1. I don’t typically comment on posts, but as a long time reader I thought I’d drop in and wish you all
    the best during these troubling times.

    From all of us at Royal CBD, I hope you stay well with the COVID19 pandemic progressing at an alarming rate.

    Justin Hamilton
    Royal CBD

Leave a Reply